Skip to main content

ജനകീയ ശുചീകരണം വീഡിയോ മത്സരം

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇന്നും നാളെയും (ജൂണ്‍ 5,6) നടക്കുന്ന മഴക്കാല പകര്‍ച്ചാരോഗങ്ങളെ തടയുന്നതിനായുളള ജനകീയ ശുചീകരണത്തോടനുബന്ധിച്ച് ജില്ലാ ശുചിത്വമിഷന്‍ വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവര്‍ താമസിക്കുന്ന ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ നടക്കുന്ന പരിപാടിയുടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ sbmieckannur@gmail.com ലേക്കോ 9496360179 എന്ന മൊബൈല്‍ നമ്പറിലേക്കോ ജൂണ്‍ ഏഴിന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി അയക്കുക. വ്യക്തതയുള്ള വീഡിയോ, വീഡിയോ എടുത്തവരുടെ പേര്, സ്ഥലം, പഞ്ചായത്ത്/നഗരസഭ, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയാണ് അയക്കേണ്ടത്. തെരഞ്ഞെടുക്കുന്ന മികച്ച 50 വീഡിയോകള്‍ക്ക് ജില്ലാ ശുചിത്വമിഷന്‍ സമ്മാനങ്ങളും അനുമോദനപത്രവും നല്‍കുമെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു

date