Skip to main content

പകര്‍ച്ചവ്യാധി പ്രതിരോധം: മെഗാ ക്ലീനിംഗിലൂടെ നഗരം ശുചീകരിച്ച് കോര്‍പ്പറേഷന്‍

മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെയും പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെയും മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗര പ്രദേശങ്ങള്‍ ശുചീകരിക്കുന്നതിന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മെഗാ ക്ലീനിംഗ് സംഘടിപ്പിച്ചു. നഗരത്തിലെ 10 കേന്ദ്രങ്ങളിലാണ് മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരണ തൊഴിലാളികളും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് ശുചീകരണം നടത്തിയത്.
മെഗാ ക്ലീനിംഗ് പരിപാടിയുടെ ഉദ്ഘാടനം കണ്ണൂര്‍ ഗാന്ധി സര്‍ക്കിളില്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ നിര്‍വഹിച്ചു. മഴക്കാലത്തെ വെള്ളക്കെട്ടുകള്‍ തടയുന്നതിനും പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനുമായി മുമ്പെങ്ങുമില്ലാത്ത വിധമുള്ള വ്യാപകമായ മുന്നൊരുക്കങ്ങളാണ് ഇത്തവണ നടത്തിയതെന്ന് മേയര്‍ പറഞ്ഞു. കോര്‍പറേഷന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനകം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കഴിഞ്ഞു. മികച്ച ആസൂത്രണത്തോടെ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഗുണഫലം തീര്‍ച്ചയായും ജനങ്ങള്‍ക്ക് ലഭിക്കുമെന്നും മേയര്‍ പറഞ്ഞു.
ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ ശബീന, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ മാര്‍ട്ടിന്‍ ജോര്‍ജ്, ഷമീമ ടീച്ചര്‍, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, കെ പി അബ്ദുല്‍ റസാഖ്, വി കെ ശ്രീലത, മിനി അനില്‍ കുമാര്‍, സൂപ്പര്‍ വൈസര്‍ ഇന്‍ചാര്‍ജ് മനോജ് കുമാര്‍, ജിതേഷ് ഖാന്‍, ഹംസ എന്നിവര്‍ സംബന്ധിച്ചു.
താണ ജംഗ്ഷനില്‍ നടന്ന മെഗാ ക്ലീനിംഗ് പരിപാടിക്ക് ഡെപ്യൂട്ടി മേയര്‍ കെ ശബീന നേതൃത്വം നല്‍കി. പ്രകാശന്‍ പയ്യനാടന്‍, എന്‍ ഉഷ, കെ എം സരസ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പത്മരാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മുനീശ്വരന്‍ കോവില്‍ ജംഗ്ഷനില്‍ പി വി ജയസൂര്യന്‍, കെ സുരേഷ്, ചിത്തിര ശശിധരന്‍, കെ പി അനിത എന്നിവരും പ്ലാസാ ജംഗ്ഷനില്‍ സ്ഥിരം സമിതി അധ്യക്ഷന്‍ സിയാദ് തങ്ങള്‍, കെ പി രജനി, അഷ്‌റഫ് ചിറ്റുള്ളി, കെ എന്‍ മിനി, കെ വി അനിത എന്നിവരും നേതൃത്വം നല്‍കി. തേക്കില്‍ പിടിയില്‍ പി കെ സാജേഷ് കുമാര്‍, വി ബാലകൃഷ്ണന്‍, എസ് ഷഹീദ, സി എച്ച് ആസിമ, സി എം പത്മജ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് എന്നിവരും, എകെജി ജംഗ്ഷനില്‍ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. പി ഇന്ദിര, കൂക്കിരി രാജേഷ്, വി കെ ഷൈജു, എ കുഞ്ഞമ്പു, ബീബി, സി സുനിഷ, ഷൈന്‍ പി ജോസ് എന്നിവരും, ചേനോളി ജംഗ്ഷനില്‍ സ്ഥിരം സമിതി അധ്യക്ഷ ഷാഹിന മൊയ്തീന്‍, ബി പി അഫ്‌സില, അഡ്വ. പി കെ അന്‍വര്‍, എം ശകുന്തള, പനയന്‍ ഉഷ എന്നിവരും, പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് എംപി രാജേഷ്, പി പി വത്സലന്‍ എന്നിവരും യോഗശാല റോഡില്‍ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് ബാബു എളയാവൂര്‍, കെ നിര്‍മല എന്നിവരും നേതൃത്വം നല്‍കി

date