Skip to main content

പി.എസ്.സി പ്രമാണ പരിശോധന

കോഴിക്കോട് ജില്ലയില്‍ കേരളാ സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ (കാറ്റഗറി നമ്പര്‍ 222/2015) സാധ്യതാപട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ വണ്‍ടൈം വെരിഫിക്കേഷന് (OTV) 2017 നവംബര്‍ 15, 16, 17, 20, 21, 22, 23, 24, 27, 28, 30, ഡിസംബര്‍ 1, 4, 5 തീയതികളില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. സാധ്യതാപട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ അപ് ലോഡ് ചെയ്ത അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വെരിഫിക്കേഷന്‍ ദിവസം രാവിലെ 10.15 ന് കേരള പി.എസ്.സി.യുടെ കോഴിക്കോട് ജില്ലാ ഓഫീസില്‍ നേരിട്ട് ഹാജരാകണം.

പി.എന്‍.എക്‌സ്.4854/17

date