Skip to main content

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കല്‍; തീയതി നീട്ടി

2020 ജനുവരി ഒന്ന് മുതല്‍ 2021 മെയ് 31 വരെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കേണ്ടിയിരുന്ന  ഉദ്യോഗാര്‍ഥികള്‍ക്ക്  ആഗസ്റ്റ് 31 വരെ പുതുക്കാന്‍ അവസരം. 2019 മാര്‍ച്ചിലോ അതിനുശേഷമോ രജിസ്‌ട്രേഷന്‍ പുതുക്കേണ്ട എസ് സി/എസ് ടി ഉദ്യോഗാര്‍ഥികള്‍ക്കുള്ള പുതുക്കല്‍ കാലാവധിയും ആഗസ്റ്റ് 31 വരെ നീട്ടി. എസ് സി /എസ് ടി ഉദ്യോഗാര്‍ഥികളുടെ പുതുക്കലുമായി ബന്ധപ്പെട്ട നിലവിലുള്ള മറ്റ്  ഉത്തരവുകള്‍ക്ക് മാറ്റമില്ല.
eemployment.kerala.gov.in വഴി 2019 ഡിസംബര്‍ 20 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവ നടത്തിയ ഉദ്യോഗാര്‍ഥികള്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 31 വരെ അതത് എക്‌സ്‌ചേഞ്ചില്‍ പരിശോധനയ്ക്ക് എത്താം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്  വഴിയോ  അല്ലാതെയോ താല്‍ക്കാലിക നിയമനം ലഭിക്കുകയും 2019 ഡിസംബര്‍ 20  മുതല്‍ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാത്തവരുമായ ഉദ്യോഗാര്‍ഥികള്‍ക്കും ആഗസ്റ്റ് 31 വരെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്ക#ാവുന്നതാണ്.  www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് വഴി രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, പുതുക്കല്‍ തുടങ്ങിയവ ഓണ്‍ലൈനായും  നിര്‍വ്വഹിക്കാവുന്നതാണ്

date