Skip to main content

മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി

ജില്ലയിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളും പ്രതിരോധ നടപടികളും വിലയിരുത്താൻ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. കോവിഡിന്റെ ഭാഗമായി ജില്ലയിൽ നടപ്പാക്കിയ പ്രതിരോധ പ്രവർത്തനങ്ങളും മഴക്കാലത്തിനു മുന്നോടിയായി നടപ്പാക്കിയ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഈ മാസം എട്ടിന് വൈകിട്ട് നാലിന് നിയമസഭാ കോൺഫറൻസ് ഹാളിൽ ഉന്നതതല യോഗം ചേരും. ജില്ലയിൽ ഗ്രാമ പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ തലങ്ങളിൽ മന്ത്രമാരെ ഉൾപ്പെടുത്തി യോഗം ചേരാനും തീരുമാനമായി. ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ, വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു

date