Post Category
വിവിധ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: കേരള വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടികളിലേക്ക് 2018-19 വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആൻഡ് ബിവറേജസ് സർവ്വീസ്, ഫുഡ് പ്രൊഡക്ഷൻ,ബേക്കറി ആൻഡ് കൺഫെഷനറി,ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ, കാനിങ് ആൻഡ് ഫുഡ് പ്രിസർവേഷൻ എന്നിവയാണ് സർട്ടിഫിക്കറ്റ് കോഴ്‌സുകൾ. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സിയോ തത്തുല്യമോ. പ്രോസ്‌പെക്ടസും അപേക്ഷാ ഫോറവും ലഭിക്കാനായി ജില്ലയിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്,ചേർത്തല, ശ്രീനാരായണ ഗവ.എച്ച്.എസ്.എസ് ക്യാമ്പസ്, പിൻ 688524 എന്ന വിലാസത്തിൽ ബന്ധപ്പെടുക. പൂരിപ്പിച്ച അപേക്ഷ 31നകം ലഭിക്കണം.ഒരു അപേക്ഷാ ഫോറം ഉപയോഗിച്ച് മൂന്നു കോ ഴ്‌സുകൾ വരെ അപേക്ഷിക്കാം. ഫോൺ: 0478 2817234.
(പി.എൻ.എ 1052/ 2018)
date
- Log in to post comments