Skip to main content

വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും  മെഡിക്കല്‍ ക്യാമ്പും ഹെല്‍ത്ത് കാര്‍ഡ് വിതരണവും

കേരള വാട്ടര്‍ അതോറിറ്റിയിലെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമായിട്ടുള്ള ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കായി നാളെ (നവംബര്‍17) രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെ കേരള വാട്ടര്‍ അതോറിറ്റിയുടെ പത്തനംതിട്ട പി.എച്ച് ഡിവിഷനില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഹെല്‍ത്ത് കാര്‍ഡ് കൈപ്പറ്റാത്ത പെന്‍ഷന്‍കാര്‍ക്ക് അന്നേ ദിവസം ഹെല്‍ത്ത് കാര്‍ഡ് നല്‍കും.

പത്തനംതിട്ട മുത്തൂറ്റ് മെഡിക്കല്‍ സെന്റര്‍, ഫാമിലി ഹെല്‍ത്ത് പ്ലാന്‍ ഇന്‍ഷ്വറന്‍സ്  ടി.പി.എ ലിമിറ്റഡ്, യൂണൈറ്റഡ് ഇന്‍ഡ്യ ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ്, സെക്കൂറസ് ഇന്‍ഷ്വറന്‍സ് ബ്രോക്കേര്‍സ് (ഇന്‍ഡ്യ) പ്രൈ. ലിമിറ്റഡ് എന്നിവരുടെ സഹകരണത്തോടെയാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഫോണ്‍ : 9526573300, 8129311861.

പി.എന്‍.എക്‌സ്.4857/17

date