Skip to main content

രാജ്‌മോഹൻ ഉണ്ണിത്താൻ എംപി 10 മൾട്ടി പാരാ മോണിറ്റർ ആരോഗ്യ വകുപ്പിന് കൈമാറി

രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പ്രാദേശിക വികസന സ്‌കീമിൽനിന്ന് അനുവദിച്ച 7,03,520 രൂപയുടെ 10 മൾട്ടി പാരാ മോണിറ്റർ ആരോഗ്യ വകുപ്പിന് കൈമാറി. എം.പിയിൽനിന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ആർ. രാജൻ ഏറ്റുവാങ്ങി. രോഗികളുടെ ഹൃദയമിടിപ്പ്, രക്തസമ്മർദം, രക്തത്തിലെ ഓക്‌സിജന്റെ അളവ് എന്നിവ 24 മണിക്കൂറും നിരീക്ഷിക്കുന്ന മൾട്ടിപരാമീറ്റർ കോവിഡ് കാലയളവിൽ ആശുപത്രികളിൽ വളരെയധികം പ്രയോജനപ്പെടുമെന്ന് എംപി അറിയിച്ചു. ഇവ നീലേശ്വരം, തൃക്കരിപ്പൂർ, മംഗൽപാടി, ബേഡഡുക്ക, പനത്തടി താലൂക്ക് ആശുപത്രികളിലേക്കും പെരിയ, മുളിയാർ സിഎച്ച് സികളിലേക്കും കൈമാറുമെന്ന് ഡി.എം.ഒ അറിയിച്ചു.
പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ലഭ്യമാക്കിയ 54,25,000 രൂപയിൽനിന്ന് എൻ 95  മാസ്‌കുകൾ, പിപിഇ കിറ്റ്, പ്രൊട്ടക്റ്റീവ് മാസ്‌കുകൾ, പോർട്ടബിൾ അൾട്രാ സൗണ്ട് മെഷീൻ വിത്ത് കളർ ടോപ്പ്‌ളർ, ഡിഫിബ്രി ലെറ്റർ വിത്ത് കാർഡിയാക് മോണിറ്റർ, വെയ്ൻ ഡിറ്റക്ടിങ് ട്രാൻസിലുമിനേറ്റർ  തുടങ്ങിയവ നേരത്തെ ലഭ്യമാക്കിയിട്ടുണ്ട്
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.ടി. മനോജ്, സ്റ്റോർ വെരിഫിക്കേഷൻ ഓഫീസർ  ഇ. രാജീവ്, ഡെപ്യൂട്ടി  ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ എസ്. സയന എന്നിവർ സംബന്ധിച്ചു.

date