Skip to main content

മലപ്പുറം ജില്ലയില്‍ 8.58 ലക്ഷം പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു

മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 8,58,712 പേരാണ് കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത്. ഇതില്‍ 7,09,880 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 1,48,832 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.

18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 74,583 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 1,898 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 45 വയസിനു മുകളില്‍ പ്രായമുള്ള 5,41,116 പേര്‍ക്ക് ആദ്യഘട്ട വാക്‌സിനും 88,157 പേര്‍ക്ക് രണ്ടാം ഘട്ട വാക്‌സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 41,312 പേര്‍ക്ക് ഒന്നാം ഡോസും 28,357 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 19,322 പേര്‍ക്ക് ഒന്നാം ഡോസും 17,520 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,900 പേര്‍ രണ്ടാം വാക്‌സിന്‍ സ്വീകരിച്ചു. നേരത്തെ 33,547 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്‌സിന്‍ നല്‍കിയിരുന്നു.

date