Skip to main content

വിവിധ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

    സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികളിലേക്ക് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

മുന്‍കുറ്റവാളികള്‍, പ്രൊബേഷണര്‍,  കുറ്റവാളികളുടെ ആശ്രിതര്‍ എന്നിവര്‍ക്ക് തിരിച്ചടവില്ലാത്ത 15,000 രൂപ സ്വയം തൊഴില്‍ ധനസഹായമായി അനുവദിക്കുന്നു.

അതിക്രമത്തിനിരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും, ഗുരുതരപരിക്ക് പറ്റിയവര്‍ക്കും സ്വയം തൊഴില്‍ ധനസഹായമായി തിരിച്ചടവ് ഇല്ലാത്ത 20,000 രൂപ സ്വയംതൊഴില്‍ ധനസഹായമായി അനുവദിക്കും.

അതിക്രമത്തിനിരയായി മരണപ്പെട്ടവരുടെയും ഗുരുതര പരിക്ക് പറ്റിയവരുടെയും മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്നു.

രണ്ടു വര്‍ഷമോ അതിലധികമോ ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന തടവുകാരുടെ പെണ്‍മക്കള്‍ക്ക് വിവാഹ ധനസഹായമായി 30,000 രൂപ അനുവദിക്കുന്നുണ്ട്. വിവാഹം നടന്ന ആറു മാസത്തിനു ശേഷവും ഒരു വര്‍ഷത്തിനകവും അപേക്ഷ സമര്‍പ്പിച്ചിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ പ്രൊബേഷന്‍ ഓഫീസുമായി ബന്ധപ്പെടുക.  ഫോണ്‍: 04862220126. അപേക്ഷാഫോറം നേരിട്ട് ഓഫീസില്‍ നിന്നോ അല്ലെങ്കില്‍ www.sjd.kerala.gov.in എന്ന വെബ്സൈറ്റില്‍ Social defence എന്ന ലിങ്കിലും ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 15.
 

date