Post Category
അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം: പോസ്റ്റർ പ്രചാരണം സംഘടിപ്പിച്ചു
ജൂൺ 12 ന് അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി എറണാകുളത്ത് തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു. കാക്കനാട് സിവിൽ സ്റ്റേഷനിൽ റീജണൽ ജോയിന്റ് ലേബർ കമ്മീഷണർ ഡി സുരേഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ലേബർ കമ്മീഷണർ ആർ ഹരികുമാർ, ജില്ലാ ലേബർ ഓഫീസർ പി എം ഫിറോസ് എന്നിവർ പങ്കെടുത്തു.
ജില്ലയിൽ ചൈൽഡ്‌ലൈൻ, ചൈൽഡ് വെൽഫയർ കമ്മറ്റി എന്നിവയുമായി ചേർന്ന് ദിനാചരണം സംഘടിപ്പിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് - ബാലവേലയുമായി ബന്ധപ്പെട്ട ഇന്ത്യയിലെ നിയമങ്ങളും അനുബന്ധ വസ്തുതകളും എന്ന വിഷയത്തിൽ ശനിയാഴ്ച
വെബിനാർ സംഘടിപ്പിക്കും. ലേബർ കമ്മീഷണർ എസ് ചിത്ര ഉദ്ഘാടനം ചെയ്യും.
date
- Log in to post comments