Skip to main content

അഗ്നിശമന ഉപകരണങ്ങൾ കൈമാറി

 

എറണാകുളം : ജില്ലാ ഭരണകൂടത്തിന്റെ അമ്പലമുൾ കോവിഡ് ആശുപത്രിയിലേക്ക് ഓലം അഗ്രോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 50 അഗ്നിശമന ഉപകരണങ്ങൾ കൈമാറി. ജില്ലാ  ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ എസ് ഷാജഹാന് ഓലം അഗ്രോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഓപ്പറേഷൻസ് ഹെഡ് അരുൺ വിജയിയാണ് ഉപകരണങ്ങൾ  കൈമാറിയത്. എൻഫോഴ്‌സ്‌മെന്റ് ആർ‌ടി‌ഒ ഷാജി മാധവൻ,  തഹസിൽദാർ റേച്ചൽ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് സീനിയർ  ഇൻസ്പെക്ടർ നിധീഷ് ദേവരാജ് , ഡോ. പ്രെസിലിൻ, ഡോ. ജിന്റോ,  ഓലം എച്ച്ആർ മാനേജർ സോണി പോൾ പീറ്റർ , പ്രൊഡക്ഷൻ മാനേജർ  സുധീർകുമാർ എസ് കെ എന്നിവർ സന്നിഹിതരായിരുന്നു .

date