Skip to main content

കുമ്പളങ്ങിയിൽ സ്പെഷ്യൽ വാക്സിനേഷൻ ഡ്രൈവ് നടത്തുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്

 

കാക്കനാട്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലായ കുമ്പളങ്ങിയിൽ സ്പെഷ്യൽ വാക്സിനേഷൻ ഡ്രൈവ് നടത്തുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് . ഇവിടെ ഇവിടെ കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക്  40.1% ആണ്. കൂടാതെ തീരദേശം, ആദിവാസി, അഥിതി തൊഴിലിളി മേഖലകളിൽ കൂടുതൽ കോവിഡ് പരിശോധന നടത്തുമെന്നും കളക്ടർ പറഞ്ഞു. ഓരോ ജില്ലയിലെയും കോവിഡ് രോഗ്യ വ്യാപന സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന അവലോകന യോഗത്തിലാണ് കളക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. 

കുട്ടമ്പുഴ പഞ്ചായത്തിൽ കൂടുതൽ പേർക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് മെഗാ ടെസ്റ്റിംഗ് നടത്തുകയും 301 പോസിറ്റീവ് കേസുകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പോസിറ്റീവായവരെ തുടർ ചികിത്സയ്ക്കായി ഡിസിസി ലേക്ക് മാറ്റി. ഇവിടെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഫസ്റ്റ് ഡോസ് വാക്സിൻ നൽകിയിട്ടുണ്ടെന്നും കളക്ടർ യോഗത്തിൽ അറിയിച്ചു.

ചെല്ലാനം പഞ്ചായത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നാല്, അഞ്ച് മൊബൈൽ ടീമിനെ ഏർപ്പെടുത്തി ടെസ്റ്റ് നടത്തി. ഇവിടെ വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കുകയും 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ നൽകുകയും ചെയ്തു. ജില്ലയിൽ 8 പ്രൈവറ്റ് ഹോസ്പിറ്റലുകൾ വഴിയും വാക്സിൻ നൽകുന്നുണ്ട്. ഇത് വരെ 12.5 ലക്ഷം ആളുകൾക്ക് വാക്സിൻ ലഭ്യമാക്കിയിട്ടുണ്ട്. 

കളമശ്ശേരി മെഡിക്കൽ കോളേജിൽ നോൺ കോവിഡ് ട്രീറ്റ്മെന്റ് ഈ മാസം 25 മുതൽ ആരംഭിക്കും.  കോവിഡാനന്തരമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ
ജില്ലയിൽ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ  ആരംഭിച്ചിട്ടുണ്ടെന്നും കളക്ടർ യോഗത്തിൽ അറിയിച്ചു.

ജില്ലകളിലെ കോവിഡ് രോഗ വ്യാപനം സംബന്ധിച്ച വിശദാംശങ്ങള്‍ യോഗം അവലോകനം ചെയ്തു. ഓരോ ജില്ലയിലെയും സ്ഥിതി വിവരക്കണക്കുകള്‍ വീഡിയോ കണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.

date