Post Category
ബാലവേല വിരുദ്ധ പ്രചാരണം ജില്ലാതല ഉദ്ഘാടനം നാളെ
വനിതാ ശിശു വികസന വകുപ്പ്- ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍
യൂണിറ്റ് മുഖേന ശരണബാല്യം പദ്ധതിയുടെ ഭാഗമായി ജില്ലയെ
പൂര്‍ണമായും ബാലവേല വിമുക്തമാക്കുന്നതിനായി നടത്തുന്ന പ്രചാരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനവും പോസ്റ്റര്‍ പ്രകാശനവും നാളെ വൈകുന്നേരം 4.30 ന് ആരോഗ്യ - വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിക്കും. സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ അഡ്വ.കെ.പി. സജിനാഥ് പ്രതിജ്ഞ ചൊല്ലും. ബോധവത്ക്കരണ ക്ലാസ് പ്രസീന്‍ കുന്നംപള്ളി നയിക്കും.
പത്തനംതിട്ട ജില്ലയിലെ കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അംഗങ്ങള്‍ക്കും, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍ക്കുമായി ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
date
- Log in to post comments