ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യും
കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ അംഗീകൃതവും അല്ലാത്തതുമായ അഗതി - അനാഥ മന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ,ക്ഷേമ സ്ഥാപനങ്ങൾ, ക്ഷേമ ആശുപത്രികൾ, ആശ്രമങ്ങൾ,മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുമെന്ന് ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. കോവിഡ് 19 ൻ്റെ രണ്ടാം ഘട്ട വ്യാപനം നിലനില്ക്കുന്ന സാഹചര്യത്തിൽ ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്തേവാസികൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നത്. 4 പേർക്ക് 1 കിറ്റ് എന്ന രീതിയിലാണ് കിറ്റ് വിതരണം.സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് ജൂൺ മാസം വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റിലെ അതേ ഇനങ്ങൾ അതേ അളവിൽ ഉൾപ്പെടുത്തിയാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്.2500 ഓളം കിറ്റുകളാണ് മണ്ഡലത്തിൽ വിതരണം ചെയ്യുന്നത്.ഏകദേശം പതിനായിരത്തോളം പേർക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുമെന്നും ഈ മാസം തന്നെ കിറ്റുകൾ വിതരണം ചെയ്യുമെന്നും എം എൽ എ പറഞ്ഞു
- Log in to post comments