Skip to main content

ചെങ്ങന്നൂരിൽ 24ന് കൂട്ടയോട്ടം  

 ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപ്പിന്റെ  ഭാഗമായി  കൂട്ടയോട്ടം നടത്തുന്നു. വ്യാഴാഴ്ച രാവിലെ 7.30ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കൂട്ടയോട്ടം സംഘടിപ്പിച്ചിരിക്കുന്നത്. ജനങ്ങളെ കൂടുതലായി തിരഞ്ഞെടുപ്പിലേക്ക് ആകർഷിക്കുക  എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

(പി.എൻ.എ 1059/ 2018)

date