കുടുംബശ്രീ സി.ഡി.എസ്സുകള്‍ക്ക് 2 കോടി രൂപ വരെ മൈക്രോ ക്രെഡിറ്റ് വായ്പ
കൊച്ചി: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസ്സുകള്‍ മുഖേന നടപ്പിലാക്കുന്ന മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതി പ്രകാരമുള്ള പരമാവധി വായ്പ തുക 1 കോടി രൂപയില്‍ നിന്നും 2 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു. സി.ഡി.എസ്സ്. കള്‍ക്ക് 2.50 മുതല്‍ 3.50 ശതമാനം വരെ പലിശ നിരക്കില്‍ അനുവദിക്കുന്ന ഈ വായ്പ അയല്‍ക്കുട്ടങ്ങള്‍ മുഖേന വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 4 മുതല്‍ 5 ശതമാനം വരെ പലിശ നിരക്കില്‍ വിതരണം ചെയ്യും. അയല്‍ക്കൂട്ടങ്ങള്‍ക്ക് പരമാവധി 5 ലക്ഷം രൂപവരെയും ജെഎല്‍ജി-കള്‍ക്ക് 2.50 ലക്ഷം രൂപവരെയും വായ്പ ലഭിക്കും. ഒരു അംഗത്തിന് പരമാവധി 60000 രൂപവരെ വായ്പ ലഭിക്കും. 75% എങ്കിലും ഒ.ബി.സി. അല്ലെങ്കില്‍ മത ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട അംഗങ്ങള്‍ ഉള്ള അയല്‍ക്കൂട്ടങ്ങള്‍/ജെഎല്‍ജികള്‍ക്കാണ് ഇത്തരത്തില്‍ വായ്പ ലഭിക്കുന്നത്. വരുമാനദായകമായ ഏതെങ്കിലും നിയമാനുസൃത വ്യക്തിഗത / ഗ്രൂപ്പ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വായ്പ വിനിയോഗിക്കാം. തിരിച്ചടവ് കാലാവധി 36 മാസം.
കോര്‍പ്പറേഷനില്‍ നിന്നും നിലവില്‍ വായ്പ എടുത്തിട്ടുള്ള സി.ഡി.എസ്സുകള്‍ക്കും വായ്പ ലഭിക്കും. 2 കോടി രൂപയില്‍ നിന്നും നിലവിലുള്ള വായ്പയില്‍ തിരിച്ചടയ്ക്കാന്‍ ബാക്കി നില്‍ക്കുന്ന തുക (മുതല്‍) കുറവ് ചെയ്തശേഷം ബാക്കി തുകയാണ് വായ്പയായി അനുവദിക്കുക. അപേക്ഷാ ഫോറം കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ് (www.ksbcdc.com). പൂരിപ്പിച്ച അപേക്ഷകള്‍ കോര്‍പ്പറേഷന്റെ ജില്ലാ / ഉപജില്ലാ ഓഫീസുകളില്‍ നല്കണം.
മൃഗസംരക്ഷണത്തില്‍ പരിശീലനം
കൊച്ചി : ആലുവ നേതാജി റോഡിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രം ആട് വളര്‍ത്തല്‍, പശു വളര്‍ത്തല്‍, മുട്ടക്കോഴി വളര്‍ത്തല്‍ എന്നീ പരിശീലന പരിപാടികള്‍ നടത്തുന്നു. ജൂണ്‍ 12, 13 തീയതികളില്‍ ആടുവളര്‍ത്തലും 19 മുതല്‍ 21 വരെയുള്ള തീയതികളില്‍ പശുവളര്‍ത്തലും 26 മുതല്‍ 28 വരെ മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനവും നടക്കും. പരിശീലന പരിപാടികളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള കര്‍ഷകര്‍ 0484 2631355 എന്ന നമ്പരില്‍ (പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ) വിളിച്ചു രജിസ്റ്റര്‍ ചെയ്യണമെന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
- Log in to post comments