Skip to main content

കാലടി ശ്രീശങ്കര പാലത്തിലെ പ്രശ്നങ്ങൾ ജനകീയ കൂട്ടായ്മയിലൂടെ പരിഹരിക്കും: മന്ത്രി മുഹമ്മദ് റിയാസ്

 

കാലടി ശ്രീശങ്കര പാലത്തിലെ ബലക്ഷയം, പാലത്തിലെ ഗതാഗതക്കുരുക്ക് തുടങ്ങിയ പ്രശ്നങ്ങൾക്ക് ജനകീയ കൂട്ടായ്മയിലൂടെ ശാശ്വത പരിഹാരം കണ്ടെത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാലടി പാലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലത്തിലെ ഗതാഗത തടസം വലിയ പ്രശ്നങ്ങളുണ്ടാക്കുന്നു. ഗതാഗതക്കുരുക്കിൽപ്പെട്ട് വിമാനത്താവളത്തിലേക്കുള്ള യാത്ര മുടങ്ങുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. കേരളത്തെയാകെ ബാധിക്കുന്ന പ്രശ്നമാണിത്. സ്ഥലത്തെ എം എൽ എ മാരുടെയും ജനപ്രതിനിധികളുടെയും സാമൂഹ്യ, രാഷ്ട്രീയ സംഘടനാ നേതാക്കന്മാരുടെയും പൊതുജനങ്ങളുടെയും കൂട്ടായ്മയിലൂടെ പ്രവർത്തനം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് അടിയന്തര ഉന്നതതല യോഗം ചേരും. ടീം വർക്കിലൂടെ പ്രശ്ന പരിഹാരത്തിനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. 

എം എൽ എ മാരായ എൽദോസ് കുന്നപ്പിള്ളി, റോജി എം. ജോൺ, അൻവർ സാദത്ത്, മറ്റ് ജനപ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

date