Skip to main content

തപാല്‍ അദാലത്ത് ജൂണ്‍ 30 ന്

കൊല്ലം തപാല്‍ ഡിവിഷന്‍ തലത്തില്‍ പരിഹാരമാകാത്ത പരാതികള്‍ പരിഗണിക്കുന്ന ഓണ്‍ലൈന്‍  അദാലത്ത്  ജൂണ്‍ 30 ന് രാവിലെ 11ന് നടത്തും. പരാതികള്‍  dokollam.kl@indiapost.gov.in ഇമെയിലില്‍ ജൂണ്‍ 23ന് മുന്‍പ്    'DAK ADALAT QE JUNE  2021'  തലക്കെട്ടോടെ പരാതിക്കാരന്റെ ഫോണ്‍ നമ്പര്‍, വിലാസം ഉള്‍പ്പെടുത്തി അയയ്ക്കണം. അദാലത്തില്‍ പങ്കെടുക്കുന്നതിനുള്ള യൂസര്‍ ഐഡിയും പാസ് വേഡും മൊബൈല്‍ നമ്പരിലോ ഇമെയിലോ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.1444/2021)
 

date