Skip to main content

വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരുന്നാല്‍ നടപടി

തൃശൂര്‍ താലൂക്കില്‍ പച്ചക്കറി വില ചില കടകളില്‍ കൂടുതല്‍ വാങ്ങുന്നുവെന്നത് ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫീസറും റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരും ഇന്ന് (14/06/2021)ന് 26 കടകളില്‍ പരിശോധന നടത്തി. വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത 11 കേസുകള്‍ കണ്ടെത്തി.  ക്രമക്കേടുകള്‍ നടത്തിയിട്ടുള്ളവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു. എല്ലാ കടക്കാരോടും വില്‍പ്പനവില ജനങ്ങള്‍ക്ക് കാണത്തക്ക രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ആവശ്യമായ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി.  

പരിശോധനയില്‍ ഷൊര്‍ണൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരേ പലവ്യജ്ഞനത്തിന് രണ്ട് തരം വില രേഖപ്പെടുത്തിയതായി ശ്രദ്ധയില്‍പ്പെട്ടു. ക്വാളിറ്റി വ്യത്യാസമാണ് ഇതിന് കാരണമെന്നാണ് കടയിലെ ബന്ധപ്പെട്ടവര്‍ അറിയിച്ചത്. വ്യത്യസ്ത ഗുണനിലവാരം പുലര്‍ത്തുന്നവ മാനദണ്ഡങ്ങള്‍ക്കനുസൃതമായി വില്‍പനവില, പ്രദര്‍ശന രീതി എന്നിങ്ങനെ ക്രമീകരിച്ച് വില്‍പ്പന നടത്തുന്നതിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കര്‍ശനമായി കൂടുതല്‍ പരിശോധനകള്‍ പൊതുവിപണിയില്‍ നടത്തുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ സാബു പോള്‍ തട്ടില്‍ അറിയിച്ചു. വിലവിരവരപ്പട്ടിക സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും പരാതികള്‍ താലൂക്ക് സപ്ലൈ ഓഫീസറെ നേരിട്ട് വിളിച്ചറിയിക്കാം. (ഫോണ്‍ - 8281509178)

റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ശ്രീകുമാര്‍.എസ്.കെ, സുരേഷ് ഗോപാല്‍, കവിത.എസ് ശ്രീജിത്ത് മോഹന്‍.എല്‍, ജീവനക്കാരനായ ജയഗോപാലന്‍.എം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

date