Skip to main content

കോവിഡ് പ്രതിരോധം: വ്യാപക പരിശോധനാ ക്യാമ്പയിന് രൂപം നൽകി

എറണാകുളം: ജില്ലയിലെ കോവിഡ് രോഗസ്ഥിരീകരണ നിരക്ക് ഉയർന്ന് നിൽക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിൽ കോവിഡ് പരിശോധന ശക്തമാക്കും. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളുടെ യോഗത്തിൽ വ്യാപക കോവിഡ് പരിശോധനാ പദ്ധതിക്ക് രൂപം നൽകി.
    പഞ്ചായത്ത് തലത്തിലെ റാപ്പിഡ് റെസ്പോൺസ് ടീമുകളുടെ പ്രവർത്തനം ശകതമാക്കാനും ക്വാറന്റെൻ വ്യവസ്ഥകൾ കൃത്യമായി പാലിക്കുവാനും  ജില്ലാ കളക്ടർ നിർദേശം നൽകി. കമ്പനികൾ, വ്യാപാര സ്ഥാപനങ്ങൾ, തൊഴിലുറപ്പ് പദ്ധതി എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകൾ നടത്താൻ യോഗത്തിൽ നിർദ്ദേശിച്ചു. വാക്സിനേഷൻ കേന്ദ്രങ്ങളിലും പരിശോധനാ സൗകര്യം ലഭ്യമാക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൊച്ചി മേയർ എം. അനിൽകുമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date