Skip to main content

അന്താരാഷ്ട്ര യോഗദിനം -  വാരാചരണവുമായി നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും

 

കൊച്ചി : ജൂൺ 21 ന് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് മുന്നോടിയായി  നാഷണൽ ആയുഷ്മിഷനും  ഭാരതീയ ചികിത്സാ വകുപ്പും ചേർന്ന് ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കമായി . സ്കൂൾ വിദ്യാർത്ഥികൾക്ക്  ഓൺലൈൻ യോഗാ പഠനം,ഓക്സിജൻ വിതരണത്തിലൂടെ കോവിഡ് സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന  ആർ ടി ഒ വകുപ്പിലെ ജീവനക്കാർക്ക്  പ്രാണായാമ പരിശീലനം, സ്കൂൾ കോളേജ് വിദ്യാർത്ഥികൾ . പൊതുജനങ്ങൾ എന്നിവർക്ക് യോഗാഭ്യാസ മത്സരം, അദ്ധ്യപ്രകർക്കും വിദ്യാർത്ഥികൾക്കുമായി കഴുത്തും കണ്ണും സംരക്ഷിക്കാം യോഗയിലൂടെ എന്ന വിഷയത്തിൽ പരിശീലനവും ക്ലാസ്സും . ഡോക്ടർമാർക്ക് യോഗാ പരിശീലനം , യോഗയും മാനസിക അര്യോഗ്യവും എന്ന വിഷയത്തിൽ വെബിനാർ , പ്രമേഹം, സന്ധിവാതം, പി.സി.ഒ.ഡി എന്നീ അസുഖങ്ങൾക്കും ഗർഭകാലത്തുമുള്ള യോഗമുറകൾക്കും  പ്രാണായാമം, ശ്വാസന വ്യായാമം, തുടക്കക്കാർക്കുള്ള യോഗ തുടങ്ങിയ വകൾക്കുമുള്ള  വീഡിയോകൾ എന്നിവയാണ് സജ്ജമാക്കിയിട്ടുള്ളത്. സംസ്ഥാന തലത്തിൽ രണ്ടു ദിവസങ്ങളിലായി  നടക്കുന്ന 26 മണിക്കൂർ നീണ്ടു നിൽക്കുന്ന യോഗാത്തോൺ പരിപാടിയിലും ജില്ലയുടെ പ്രാതിനിധ്യമുണ്ടാകും.കോതമംഗലം ചെറുവട്ടൂർ ആയുഷ് വെൽനസ് സെന്റർ, മൂവാറ്റുപുഴ ആയുഷ് ഗ്രാമം എന്നീ പദ്ധതികളുടെ ഏകോപനത്തിലാണ് പരിപാടി നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 
9526960082( ചെറുവട്ടൂർ ), 9745476017, 9400031575 (മൂവാറ്റുപുഴ ) ബന്ധപ്പെടുക.

വാരാചരണ പരിപാടികളുടെ ഉദ്ഘാടനം മാത്യു കുഴൽനാടൻ എം എൽ എ ഓൺലൈനിൽ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു.ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: സോണിയ , നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മനേജർ ഡോ.എം.എസ്. നൗഷാദ്,ആയുഷ്ഗ്രാം  നോഡൽ ഓഫീസർ ഡോ: ഷീല പി എസ്,ആയുഷ് വെൽനസ്  നോഡൽ ഓഫീസർ ഡോ: ജോർജ്ജ് മാത്യു, നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസർമാരായ ഡോ: നിമ്മി കെ.പി , ഡോ: അനു ഏലിയാസ് , യോഗാ ട്രെയിനർ ഡോ: മനു വർഗീസ് എന്നിവർ സംസാരിച്ചു.

date