Post Category
കെ കെ ദിവാകരൻ എ ഡി എം ആയി ചുമതലയേറ്റു
കണ്ണൂർ അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേറ്റായി കെ കെ ദിവാകരൻ ചുമതലയേറ്റു. കണ്ണൂർ, കാസർകോഡ്, വയനാട് ജില്ലകളിൽ റവന്യൂ വകുപ്പിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കണ്ണൂർ കലക്ടറേറ്റിൽ ശിരസ്തദാരായും, ഇരിട്ടി, മാനന്തവാടി താലൂക്കിൽ തഹസിൽദാരായും പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ വിമാനത്താവളം ലാൻ്റ് അക്വസിഷൻ സ്പെഷ്യൽ തഹസിൽദാർ, നാഷണൽ ഹൈവേ സ്ഥലമെടുപ്പ് സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുള്ള അദ്ദേഹം ബുധനാഴ്ചയാണ് എ ഡി എം ആയി ചുമതലയേറ്റത്. ബ്ലാത്തൂർ സ്വദേശിയാണ്.
date
- Log in to post comments