Skip to main content

വായനാ വാരാഘോഷം: ചിത്രരചനാ, ക്വിസ്സ് മത്സരങ്ങള്‍ക്ക് അപേക്ഷിക്കാം.

വായനാ വാരാഘോഷത്തിന്റെ ഭാഗമായി  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വിദ്യാര്‍ഥികള്‍ക്കായി കഥാചിത്ര രചനാമത്സരവും ക്വിസ്സ് മത്സരവും സംഘടിപ്പിക്കുന്നു. ചെറുകഥാ സന്ദര്‍ഭത്തെ അടിസ്ഥാനമാക്കി നടത്തുന്ന ചിത്ര രചനയില്‍ എല്‍ പി, യുപി, ഹൈസ്‌കൂള്‍,  വിഭാഗം കുട്ടികള്‍ക്ക് പങ്കെടുക്കാം. ഇഷ്ടമുള്ള ചെറുകഥയെ  അടിസ്ഥാനമാക്കി  ചിത്രങ്ങള്‍ വരയ്ക്കാവുന്നതാണ്.  ഒരാള്‍ക്ക് ഒരു ചിത്രം മാത്രമേ സമര്‍പ്പിക്കാന്‍ അനുവാദമുള്ളൂ. ചിത്രത്തിന്റെ ഫോട്ടോയും ചെറുകഥയുടെ പേരും കഥ സന്ദര്‍ഭവും അടിക്കുറിപ്പായി ചേര്‍ത്ത്  ഈമെയിലില്‍ സമര്‍പ്പിക്കണം. വരച്ചയാളിന്റെ പേര്,  പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വിലാസം, ഫോണ്‍ നമ്പര്‍ , ക്ലാസ്, സ്‌കൂളിന്റെ പേര്, എന്നിവയും ചിത്രത്തോടൊപ്പം അയക്കണം.
എന്റെ മലയാളം എന്ന വിഷയത്തിലാണ് ക്വിസ് മത്സരം നടത്തുക. പ്രാഥമിക മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കപെടുന്നവരെ ചേര്‍ത്ത് ഫൈനല്‍ മത്സരം നടത്തും. യുപി,ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
കോവിഡ് പശ്ചാത്തലത്തില്‍ മുഴുവന്‍ മത്സരങ്ങളും ഓണ്‍ ലൈനായാണ് നടക്കുന്നത്. ആയതിനാല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള മുഴുവന്‍ കുട്ടികളും ജൂണ്‍ 19  വൈകീട്ട് അഞ്ച് മണിക്കകം പേര് , വാട്‌സ് ആപ്പ് നമ്പര്‍, ഫോണ്‍ നമ്പര്‍, ക്ലാസ് എന്നിവ  രജിസ്റ്റര്‍ ചെയ്യണം. റെജിസ്ട്രര്‍ ചെയ്യേണ്ട ഇമെയില്‍
kannurprdcontest@gmail.com

date