പ്രതിരോധം കര്‍ശനമായി തുടരണം-ജില്ലാ കലക്ടര്‍
പ്രതിവാര കോവിഡ് വ്യാപന നിരക്ക് അടിസ്ഥാനമാക്കി കുറവുള്ള പ്രദേശങ്ങളില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി തുടരണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തിലാണ് അറിയിപ്പ്.
തദ്ദേശസ്ഥാപനങ്ങള്‍ രോഗവ്യാപന നിരക്ക് കൃത്യമായി നിരീക്ഷിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. രോഗവ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലെയും ഗൃഹ പരിചരണ കേന്ദ്രങ്ങളിലെയും സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. നിരീക്ഷണ-പരിശോധന വേളകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ധരിക്കുന്നത് ഉറപ്പുവരുത്തണം. ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരെയും സംവിധാനങ്ങളേയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായി ചിത്രീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും- കലക്ടര്‍ വ്യക്തമാക്കി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ മേഖലയിലെ ലയങ്ങളില്‍ താമസിച്ചിരുന്ന മുഴുവന്‍ രോഗബാധിതരെയും ഡി.സി.സികളിലേക്ക് മാറ്റിയതായി പുനലൂര്‍ ആര്‍. ഡി.ഒ. ബി.ശശികുമാര്‍ അറിയിച്ചു
സിറ്റി പൊലീസ് കമ്മീഷണര്‍ ടി. നാരായണന്‍, ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1472/2021)
- Log in to post comments