Skip to main content

വിദ്യാര്‍ത്ഥികളുടെ യാത്രാക്ലേശം 28ന് കലക്‌ട്രേറ്റില്‍ യോഗം

    പുതിയ അധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ യാത്രാക്ലേശം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം എടുക്കുതിനും അനുബന്ധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുതിനുമായി സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ ജില്ലായോഗം മെയ് 28ന് രാവിലെ 11 മണിക്ക് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചേമ്പറില്‍ ചേരും. യോഗത്തില്‍ കമ്മറ്റിയംഗങ്ങള്‍,  വിദ്യാര്‍ത്ഥി പ്രതിനിധികള്‍, വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെ് ഇടുക്കി ആര്‍.ടി.ഒ ആര്‍.രാജീവ് അറിയിച്ചു.

date