Post Category
ദുരിതാശ്വാസ നിധിയിലേക്ക് നെന്മണിക്കര പഞ്ചായത്ത് സംഭാവന ചെയ്തു
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് 1,03800 രൂപ നല്‍കി. ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ ചെക്ക് പഞ്ചായത്ത് സെക്രട്ടറി വിജയലക്ഷ്മി പുതുക്കാട് എം.എല്‍.എ കെ കെ രാമചന്ദ്രന് കൈമാറി. നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍ സ്വരൂപിച്ച 25000 രൂപയുടെ ചെക്ക് കുടുംബശ്രീ നെന്മണിക്കര സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ലത ഗോപാലന്‍ എം.എല്‍.എ കെ കെ രാമചന്ദ്രന് കൈമാറി. പഞ്ചായത്ത് പ്രസിഡൻ്റ് ബൈജു ടി എസ്, അസിസ്റ്റന്റ് സെക്രട്ടറി ജലീല്‍ പി ജെ, പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments