Skip to main content

സി-ഡിറ്റില്‍ മാറ്റ്‌ലാബ് പരിശീലനം     

പട്ടികജാതി വികസന വകുപ്പിനു വേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീ സെന്ററില്‍ മാറ്റ്‌ലാബ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്ത് നല്‍കുന്ന പരിശീലനത്തിന് 20 നും 26 നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. 
    നാലു മാസത്തെ പരിശീലനത്തിന് ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം/ എം.സി.എ പാസ്സായവര്‍/പ്രസ്തുത കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചവര്‍ക്കും / B.Sc. (Computer Science/Electronics)  പാസ്സായവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസം 5000 രൂപ സ്റ്റൈപന്റ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
    വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള ശരിപ്പകര്‍പ്പും  പൂരിപ്പിച്ച അപേക്ഷയും  30 ന് മുമ്പ് സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, ടി സി.81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ ലഭിക്കണം. പൂരിപ്പിച്ച അപേക്ഷയും മറ്റ് രേഖകളും cybersritraining@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയില്‍  ആയും അയക്കാം.  ഫോണ്‍: 04712323949.
പി എന്‍ സി/4303/2017

date