Skip to main content

വായനാ പക്ഷാചരണം: വിദ്യാര്‍ത്ഥികള്‍ക്കായി ആസ്വാദന കുറിപ്പ് മല്‍സരം

 

വായനാപക്ഷാചരണത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സിലുമായി ചേര്‍ന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുസ്തക ആസ്വാദന കുറിപ്പ് രചനാ മല്‍സരം സംഘടിപ്പിക്കുന്നു. അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാം. വായിച്ച ഒരു മലയാള പുസ്തകത്തെക്കുറിച്ച് മൂന്ന് പേജില്‍ കവിയാത്ത മലയാളത്തിലുള്ള ആസ്വാദന കുറിപ്പാണ് മല്‍സരത്തിനായി തയ്യാറാക്കേണ്ടത്.  മൂന്ന് പേജില്‍ കവിയാത്ത കുറിപ്പുകള്‍ dio.ekm@gmail.com ലേക്ക് ഈ മെയിലായി അയയ്ക്കണം. രചനകള്‍ ലഭിച്ചിരിക്കേണ്ട അവസാന തിയതി ജൂണ്‍ 26. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.

date