Skip to main content

സ്റ്റാഫ് നഴ്‌സ് ഒഴിവ്

 

എറണാകുളം ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ സ്റ്റാഫ് നഴ്‌സ് (കാത് ലാബ്) ( ബി.എസ്.സി/ ജി.എന്‍.എം നഴ്‌സ്, രണ്ട് വര്‍ഷത്തെ കാത് ലാബ് പരിചയം), ലാബ് ടെക്‌നീഷ്യന്‍( ബി.എസ്.സി എം.എല്‍.റ്റി/ഡി എം എല്‍ റ്റി- ഒരു വര്‍ഷത്തെ പരിചയം), അക്കൗണ്ടന്റ് /ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍( ബി.കോം, പി.ജി.ഡി.സി.എ, ടാലി) എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം hrghekm2020@gmail.com  എന്ന ഇ മെയിലിലേക്ക് 23 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ അയയ്ക്കണം. നിശ്ചിത യോഗ്യതയുള്ളവരും പ്രവൃത്തി പരിചയവും ഉള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.

date