Skip to main content

സ്‌ക്വാഡ് പരിശോധന: 51 സ്ഥാപനങ്ങള്‍ക്ക് പിഴ

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസറിന്റെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 51 സ്ഥാപനങ്ങള്‍ക്ക്  പിഴ ചുമത്തി.
കൊട്ടാരക്കരയിലെ വിവിധ മേഖകളില്‍ നടത്തിയ നടത്തിയ പരിശോധനയില്‍ മാനദണ്ഡലംഘനം കണ്ടെത്തിയ 26 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി. 107 കേസുകള്‍ക്ക് താക്കീത് നല്‍കി. തഹസീല്‍ദാര്‍ എസ്. ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കരുനാഗപ്പള്ളി, കുലശേഖരപുരം, നീണ്ടകര, ആലപ്പാട്, ഓച്ചിറ, പ•ന, തേവലക്കര എന്നിവിടങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന നടത്തി. 23  കേസുകളില്‍ പിഴ ഈടാക്കി. 66 കേസുകള്‍ക്ക് താക്കീത് നല്‍കി.
കുന്നത്തൂരിലെ പോരുവഴി, മൈനാഗപ്പള്ളി, ശൂരനാട് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കേസുകളില്‍ പിഴ ചുമത്തുകയും 46 എണ്ണത്തിനു താക്കീത് നല്‍കുകയും ചെയ്തു. തഹസീല്‍ദാര്‍ കെ. ഓമനക്കുട്ടന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
തഹസീല്‍ദാര്‍ വിജയന്റെ നേതൃത്വത്തില്‍ തൃക്കോവില്‍വട്ടത്ത് വിവിധ ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 15 കേസുകള്‍ക്ക് താക്കീത് നല്‍കി.
പത്തനാപുരം തഹസീല്‍ദാര്‍ സജി എസ്. കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജി. ശശി എന്നിവരുടെ നേതൃത്വത്തില്‍ തലവൂര്‍, കുന്നിക്കോട് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ എട്ട് സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
(പി.ആര്‍.കെ നമ്പര്‍.1477/2021)
 

date