Skip to main content

വായനാപക്ഷാചരണം; ഉദ്ഘാടനം ഇന്ന് ( ജൂണ്‍ 19)

വായനാപക്ഷാചരണത്തിന് ജില്ലയില്‍ ഇന്ന് (ജൂണ്‍ 19)തുടക്കമാവും. ഉദ്ഘാടനം വൈകിട്ട് 4.30ന്  സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.വി. കുഞ്ഞുകൃഷ്ണന്‍ ഓണ്‍ലൈനായി  നിര്‍വഹിക്കും. ജില്ലാ ഭരണകൂടം, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, സാക്ഷരതാ മിഷന്‍ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൊട്ടാരക്കരയിലെ പെരുംകുളം ബാപ്പുജി ഗ്രന്ഥശാല പ്രവര്‍ത്തിക്കുന്ന പെരുംകുളം പ്രദേശം സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ അക്ഷരഗ്രാമമായി പ്രഖ്യാപിക്കും. ഗൂഗിള്‍ മീറ്റ് (ലിങ്ക്-  https://meet.google.com/ivh-dsyw-yof) വഴി നടത്തുന്ന ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രതിനിധികളായ ഡോ പി. കെ. ഗോപന്‍, എസ്. നാസര്‍, സാക്ഷരതാ മിഷന്‍ പ്രതിനിധി സി.കെ. പ്രദീപ് കുമാര്‍ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ പ്രതിനിധി എന്‍. ജയചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് ശേഷം ജൂലൈ ഏഴിന് വായനാ പക്ഷാചരണം സമാപിക്കും.
(പി.ആര്‍.കെ നമ്പര്‍.1478/2021)

date