Skip to main content

ജൽ ജീവൻ മിഷൻ പദ്ധതി - പുരോഗതി വിലയിരുത്തി

ജൽ ജീവൻ മിഷൻ പദ്ധതി - പുരോഗതി വിലയിരുത്തി

ജൽ ജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിന് എൻ കെ അക്ബർ എംഎൽഎയുടെ നേതൃത്വത്തിൽ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ യോഗം ചേർന്നു. പദ്ധതിയുടെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും വെള്ളം കണക്ഷനുകൾ നൽകി വരുന്നുണ്ടെങ്കിലും പൂർണ്ണമായും നൽകുന്നതിന് സാധിച്ചിട്ടില്ലെന്ന് യോഗം വിലയിരുത്തി. പഞ്ചായത്തുകൾ റോഡ് കട്ട് ചെയ്യുന്നതിന് എത്രയും വേഗം അനുമതി നൽകുന്നതിനും കട്ട് ചെയ്ത റോഡുകൾ അടിയന്തരമായി പുനസ്ഥാപിക്കുന്നതിനും തീരുമാനിച്ചു. വാട്ടർ ടാങ്കുകൾ സ്ഥാപിക്കേണ്ടി വരുന്ന പഞ്ചായത്തുകളിൽ അടിയന്തരമായി സ്ഥലം കണ്ടെത്തുന്നതിന് പഞ്ചായത്തിന് നിർദ്ദേശം നൽകി.

ഏങ്ങണ്ടിയൂർ പഞ്ചായത്തിന്റെ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ജല അതോറിറ്റിക്ക് എം എൽ എ നിർദ്ദേശം നൽകി. കണക്ഷൻ നൽകുന്നതിന് ചാലുകീറാൻ നൽകിയ റോഡുകൾ അടിയന്തരമായി പുനസ്ഥാപിക്കാൻ പഞ്ചായത്തിനും പൊതുമരാമത്ത് വകുപ്പിനും കൈമാറുന്നതിന് ജല അതോറിറ്റിക്ക് കർശന നിർദ്ദേശം നൽകി. യോഗത്തിൽ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലേയും പഞ്ചായത്ത് പ്രസിഡന്റുമാർ, ജല അതോറിറ്റി എക്സി. എഞ്ചിനീയർ, അസി.എക്സി എഞ്ചിനീയർമാർ എന്നിവർ പങ്കെടുത്തു.

date