Skip to main content

വ്യവസായ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് അംഗീകരിച്ചിട്ടുള്ളതും 25000 മുതല്‍ 25 ലക്ഷം രൂപ വരെ മുതല്‍മുടക്കില്‍ ആരംഭിക്കാവുന്നതുമായ വ്യവസായ സംരംഭങ്ങള്‍ക്ക്  അപേക്ഷിക്കാം. ആകെ തുകയുടെ 95 ശതമാനം വരെ ബാങ്ക് വായ്പയും 35 ശതമാനം വരെ സബ്‌സിഡിയും നല്‍കും. എസ്.സി/എസ്.ടി വിഭാഗം സംരംഭകര്‍ക്ക് 40 ശതമാനം സബ്‌സിഡി ലഭിക്കും. താത്പര്യമുള്ളവര്‍ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍-04742743587.
(പി.ആര്‍.കെ നമ്പര്‍.1498/2021)

date