അറിയിപ്പ്
വനിതാ ശിശു വികസന വകുപ്പിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാഹനം വാടകയ്ക്ക് ഉപയോഗിക്കുന്നതിന് 2021-22 സാമ്പത്തിക വര്‍ഷത്തേക്ക് ടെണ്ടര്‍ ക്ഷണിക്കുന്നു.
ഇന്ധന ചെലവ്, വാഹനത്തിന്‍റെ മെയിന്‍റനന്‍സ് ഡ്രൈവറുടെ ശമ്പളം, ടാക്സ്, ഇന്‍ഷ്വറന്‍സ് തുടങ്ങിയ എല്ലാ ചെലവുകളും കരാറുകാരന്‍ വഹിക്കണം. പ്രതിമാസം 2000 കിലോമീറ്റര്‍ വരെ വാഹനം ഓടുന്നതിന് പരമാവധി 30000 രുപ അനുവദിക്കും. ടെണ്ടര്‍ ഫോമിന്‍റെ വില നികുതി ഉള്‍പ്പെടെ 500 രൂപ.
ടെണ്ടര്‍ ഫോം വില്‍ക്കുന്ന അവസാന തീയതി. 16/07/21 ഉച്ചയ്ക്ക് ഒരുമണി വരെ. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി. 16/07/21 വൈകുന്നേരം മൂന്ന് മണിവരെ. അന്നേദിവസം തന്നെ വൈകീട്ട് നാല് മണിക്ക് ടെണ്ടര്‍ തുറക്കും. വിശദവിവരങ്ങള്‍ക്ക് കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റുമായി ബന്ധപ്പെടുക. ഫോണ്‍ 9946442594, 9744318290.
- Log in to post comments