Skip to main content

നിയമസഭാ സാമാജികർക്കായി ഓറിയന്റേഷൻ പ്രോഗ്രാം 24 മുതൽ

കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡീസ് (പി.എസ്) വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നിയമസഭാ സാമാജികർക്കായുള്ള ഓറിയന്റേഷൻ പരിപാടി ജൂൺ 24, 25, 26 തിയതികളിൽ നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ സംഘടിപ്പിക്കും. പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10.30 ന് നിർവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതം പറയും. നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് അദ്ധ്യക്ഷനായിരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ സംസാരിക്കും.
പി.എൻ.എക്സ് 1972/2021

date