Skip to main content

അനര്‍ഹമായ റേഷന്‍കാര്‍ഡ് 30നകം സറണ്ടര്‍ ചെയ്യണം

 

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിന്റേയും സിറ്റി റേഷനിംഗ് ഓഫീസ് (നോര്‍ത്ത്) ന്റെയും പരിധിയില്‍ വരുന്നവയില്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന പിങ്ക്, നീല, മഞ്ഞ റേഷന്‍കാര്‍ഡുടമകള്‍ അവ ജൂണ്‍ 30 നകം ഓഫീസിലെത്തി സറണ്ടര്‍ ചെയ്യണമെന്ന് നോര്‍ത്ത് സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു. 30നു ശേഷം നടക്കുന്ന ഫീല്‍ഡ് പരിശോധനയിലും കെട്ടിടങ്ങള്‍, വാഹനം, ഭൂമി തുടങ്ങിയവയുടെ റിക്കാര്‍ഡുകള്‍ ഒത്തുനോക്കിയുളള പരിശോധനയിലും അനര്‍ഹരെന്ന് കണ്ടെത്തുന്ന കാര്‍ഡുടമകള്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമം സെക്ഷന്‍ 9 പ്രകാരമുളള ശിക്ഷാ നടപടികള്‍, റേഷന്‍കാര്‍ഡ് റദ്ദാക്കല്‍, അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍സാധനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വിലയും പിഴയും ഈടാക്കല്‍ എന്നീ നടപടികള്‍ സ്വീകരിക്കും.

കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ കോ ഓപ്പറേറ്റീവ് സ്ഥാപനങ്ങള്‍, ഗവ. സഹായ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ ഉള്‍പ്പെട്ടിട്ടുളളതോ ഉടമകളായതോ ആയ അനര്‍ഹ ബിപിഎല്‍, ഏഏവൈ, എന്‍പിഎസ് റേഷന്‍കാര്‍ഡുകള്‍ ആ അംഗം ജോലിയില്‍ പ്രവേശിക്കുന്ന ദിവസം മുതല്‍ തന്നെ എന്‍പിഎന്‍എസ് (വെളള കാര്‍ഡ്) ലേക്ക് മാറ്റാന്‍ നിയമം അനുശാസിക്കുന്നതിനാല്‍ ഇങ്ങനെ അനര്‍ഹമായി മുന്‍ഗണന/സബ്സിഡി കാര്‍ഡ് കൈവശം വെച്ചിരിക്കുന്നവര്‍ക്കെതിരെ സംസ്ഥാന റേഷനിംഗ് ഓര്‍ഡര്‍ 2021 ല്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന പ്രകാരം വകുപ്പുതല അച്ചടക്ക നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യും.

date