Skip to main content

തയ്യല്‍ തൊഴിലാളികള്‍ക്ക് കോവിഡ് ധനസഹായം

 

 

തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികള്‍ക്ക് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം 1000 രൂപ വീതം നല്‍കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  കോവിഡ് ഒന്നാം ഘട്ടത്തിലും 1000 രൂപ വീതം ധനസഹായം നല്‍കിയിരുന്നു.  ഒന്നാം ഘട്ട ധനസഹായം  ലഭ്യമായ എല്ലാവര്‍ക്കും രണ്ടാം ഘട്ടവും ലഭിക്കും.  ഒന്നാം ഘട്ടത്തില്‍ ധന സഹായം ലഭിക്കാത്തവരും 2020 ഏപ്രില്‍ മുതല്‍ പുതുതായി രജിസ്റ്റര്‍ ചെയ്തവരും രണ്ടാം ഘട്ട ധനസഹായം ലഭിക്കുന്നതിന് www.boardswelfareassistance.lc.kerala.gov.in  വെബ്സൈറ്റ് മുഖേന അപേക്ഷ നല്‍കണം.
  

date