Skip to main content

കേരള ചരിത്ര സമസ്യ: മേഖലാതല മത്സരം 17ന്     

സംസ്ഥാന പുരാരേഖാ വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാന തല ക്വിസ് മത്സരത്തിന്റെ മേഖലാതല മത്സരം നവംബര്‍ 17ന് കണ്ണൂര്‍ റബ്‌കോ മിനി ഓഡിറ്റോറിയത്തില്‍ നടക്കും. വിജയികള്‍ക്ക് തുറമുഖ, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സമ്മാനം വിതരണം ചെയ്യും. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി ലത അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് മുഖ്യാതിഥിയായിരിക്കും.
പി എന്‍ സി/4303/2017 
 

date