Skip to main content

കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതർക്ക് സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷിക്കാം

 

കോവിഡ് മൂലം കുടുംബത്തിലെ മുഖ്യ വരുമാന ദായകനായിരുന്ന വ്യക്തി മരണമടഞ്ഞതിനെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ കേന്ദ്ര സാമൂഹിക നീതിയും ശാക്തീകരണവും വകപ്പ് ആവിഷ്ക്കരിച്ച വായ്പാ പദ്ധതി പ്രകാരം  ഒ ബി സി വിഭാഗത്തിൽപ്പെട്ട അർഹരായ ഗുണഭോക്താക്കളിൽ നിന്നും പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. 

മൂന്ന് ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ മുഖ്യ വരുമാനദായകനായിരുന്ന 60 വയസിൽ താഴെ പ്രായമുള്ള വ്യക്തി കോവിഡ് മൂലം മരണമടഞ്ഞിട്ടുണ്ടെങ്കിൽ ആശ്രിതർക്ക് വായ്പ ലഭിക്കാൻ അർഹതയുണ്ട്. അഞ്ച് ലക്ഷം രൂപ വരെ അടങ്കൽ വരുന്ന സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ മുഴുവൻ തുകയും പദ്ധതി പ്രകാരം അനുവദിക്കും. ഇതിൽ പദ്ധതി അടങ്കലിൻ്റെ 80 % തുക (പരമാവധി നാല് ലക്ഷം രൂപ) വായ്പയും ബാക്കി 20% (പരമാവധി ഒരു ലക്ഷം രൂപ) സബ്സിഡിയുമാണ്. വായ്പാ തിരിച്ചടവ് കാലാവധി അഞ്ച് വർഷമാണ്. വാർഷിക പലിശ നിരക്ക് 6%.

താൽപര്യമുള്ളവർ 2021 ജൂൺ 28നകം വിശദാംശങ്ങൾ www.ksbcdc.com എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം. പദ്ധതിയുടെ കൂടുതൽ വിവരങ്ങളും സൈറ്റിൽ ലഭിക്കും

date