Skip to main content

തൃപ്പൂണിത്തറ ആർ ബി കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം

 

കൊച്ചി: തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈന്‍ ആര്‍ട്‌സില്‍ 2021-22 അധ്യയന വര്‍ഷത്തേക്ക് പെയിന്റിംഗ്,  സ്ക്ൾപ്ചർ, മോഹിനിയാട്ടം വിഭാഗങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. പെയിന്റിംഗ് വിഭാഗത്തിലേക്ക് അഭിമുഖം ഈ മാസം 29ന് ഉച്ചയ്ക്ക് 12 മണിക്കും സ്ക്ൾപ്ചർ വിഭാഗത്തിലേക്ക് 30ന് രാവിലെ 10 മണിക്കും മോഹിനിയാട്ടത്തിന് ഉച്ചക്ക് 2 മണിക്കും അഭിമുഖം നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് മേധാവിയുടെ കാര്യാലയത്തിൽ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഹാജരാകണം. പരമാവധി മാസവേതനം 29025 രൂപ. യോഗ്യത : ഒന്നാം ക്ലാസ് /രണ്ടാം ക്ലാസ്സോടെ അംഗീകൃത സർവ്വകലാശാലകളിൽ നിന്നും പ്രസ്തുത വിഷയങ്ങളിൽ നേടിയിട്ടുള്ള ബിരുദാനന്തരബിരുദം. കൂടുതൽ വിവരങ്ങൾക്ക് : 0484 2779757 
ഈ മെയിൽ : rlvcollegetripunithura@gmail.com

date