Skip to main content

തദ്ദേശഭരണ സ്ഥാപനങ്ങളിലെ ദുരന്ത പ്രതികരണ സേനാംഗങ്ങൾക്കുള്ള  ജില്ലാതല പരിശീലനം 26ന് 

 

എറണാകുളം: ജില്ലയിലെ തദ്ദേശ ഭരണ  സ്ഥാപനങ്ങളിൽ, ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്കായി രുപീകരിക്കപ്പെട്ടിട്ടുള്ള എമർജൻസി റെസ്പോൺസ് ടീം അംഗങ്ങൾക്കുള്ള പരിശീലനം, ജൂൺ 26 ന് ഓൺലൈൻ ആയി നടക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കിലയും ചേർന്ന് നടത്തുന്ന പരിശീലനത്തിന് ജില്ലാ പ്ലാനിംഗ് ഓഫീസ് നേതൃത്വം നൽകും. രാവിലെ 9.30 മുതൽ ഓൺലൈനിൽ നടത്തുന്ന പരിശീലന പരിപാടിയിൽ പ്രഥമ ശുശ്രുഷ, മുന്നറിയിപ്പ് ടീമുകൾക്ക് രാവിലെയും, രക്ഷാ  പ്രവർത്തനവും ഒഴിപ്പിക്കലും, ക്യാമ്പ് മാനേജ്മെന്റ് ടീമുകൾക്ക് ഉച്ചയ്ക്ക് ശേഷവുമാണ് പരിശീലനം. ആമുഖം, ക്ലാസ്, സംശയ നിവാരണം ഉൾപ്പടെ ഒന്നര മണിക്കൂർ ദൈർഘ്യമുള്ളമുള്ള നാല് സെഷനുകളായാണ് പരിശീലന പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത് എന്ന് ജില്ലാ പ്ലാനിങ് ഓഫിസർ അറിയിച്ചു.

date