Skip to main content

സ്‌ക്വാഡ് പരിശോധന: 40 കേസുകള്‍ക്ക് പിഴയീടാക്കി

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 40 കേസുകള്‍ക്ക് പിഴയീടാക്കി.
കൊട്ടാരക്കരയിലെ വിവിധ മേഖകളില്‍ നടത്തിയ നടത്തിയ പരിശോധനയില്‍ മാനദണ്ഡലംഘനം കണ്ടെത്തിയ 20 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി. 104 കേസുകള്‍ക്ക് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കരുനാഗപ്പള്ളി, ആലപ്പാട്, ചവറ, ക്ലാപ്പന, കെ.എസ്.പുരം, നീണ്ടകര, ഓച്ചിറ, തഴവ, തെക്കുംഭാഗം, തേവലക്കര, തൊടിയൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 16 കേസുകളില്‍ പിഴയീടാക്കി. 45 എണ്ണത്തിന് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വം നല്‍കി.
കുന്നത്തൂരിലെ വിവിധ പ്രദേശങ്ങളില്‍ തഹസീല്‍ദാര്‍ എം.നിസാമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നാലു കേസുകള്‍ക്ക് പിഴ ഈടാക്കി. 42 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
പുനലൂരില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ വിനോദിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍  പരിശോധന നടന്നു. 26 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കൊല്ലത്ത് സെക്ടറല്‍ മജിസ്‌ട്രേറ്റ് തസ്‌നി ഷെരീഫിന്റെ നേതൃത്വത്തില്‍ ഈസ്റ്റ് വില്ലേജ് പരിധിയില്‍ പരിശോധന നടത്തി. 16 കേസുകളില്‍ താക്കീത് നല്‍കി.
പത്തനാപുരത്ത് ഡെപ്യൂട്ടി തഹസീല്‍ദാര്‍ എന്‍.ബിജുവിന്റെ നേതൃത്വത്തില്‍  നടത്തിയ പരിശോധനയില്‍ ഒന്‍പത് സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. പുന്നല പട്ടാഴി വടക്കേക്കര ഭാഗങ്ങളില്‍ ആയിരുന്നു പരിശോധന.
(പി.ആര്‍.കെ നമ്പര്‍.1538/2021

date