Skip to main content

വിസ്മയയുടെ കുടുംബത്തെ ആശ്വസിപ്പിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ കുടുംബത്തിന് ആശ്വാസം പകര്‍ന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. നിലമേല്‍ കൈതോടുള്ള  വീട്ടിലെത്തിയാണ് അച്ഛന്‍ ത്രിവിക്രമന്‍ നായര്‍, അമ്മ സജിത വി. നായര്‍, സഹോദരന്‍ വിജിത്ത് എന്നിവരോട് ദുഃഖം പങ്കിട്ടത്.
പെണ്‍കുട്ടികള്‍ക്കും തുല്യമായ അവകാശങ്ങളോടെ സുരക്ഷയും സമത്വവും ഉറപ്പ് വരുത്തുന്ന സമൂഹത്തെയാണ് വളര്‍ത്തിയെടുക്കേണ്ടത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന രീതിയിലാണ് പല വൈവാഹിക ബന്ധങ്ങളും. കൈമാറ്റം ചെയ്യപ്പെടുന്ന മൂലധനത്തിലും ആഭരണങ്ങളിലും ഊന്നി ആകരുത് കുടുംബബന്ധം.  സമഭാവനയുടെയും സ്‌നേഹത്തിന്റെയും കൃത്യമായ പങ്കുവയ്ക്കലുകളുടെയും ഇടങ്ങളായി മാറണം ഓരോ വീടുകളും. ആത്മവിശ്വാസത്തോടെയും ആര്‍ജ്ജവത്തോടെയും വളര്‍ന്നുവരാന്‍ കുട്ടികളെ പ്രാപ്തരാക്കണം.  വിസ്മയയുടെ ഉള്‍പ്പെടെ ഇപ്പോള്‍ ഉണ്ടായ എല്ലാ കേസുകളിലെയും കുറ്റവാളികളും മാതൃകപരമായി തന്നെ ശിക്ഷിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. എന്‍. കെ പ്രേമചന്ദ്രന്‍ എം.പിയും ഇവിടം സന്ദര്‍ശിച്ചു
(പി.ആര്‍.കെ നമ്പര്‍.1540/2021)
 

date