Skip to main content

കണ്ണൂര്‍ അറിയിപ്പകള്‍ 24-06-2021

അഭിമുഖം മാറ്റി

കണ്ണൂര്‍ എക്‌സൈസ് ഡിവിഷന്‍ ഓഫിസില്‍ ജൂണ്‍ 28ന് നടത്താനിരുന്ന പാര്‍ട്ട് ടൈം സ്വീപ്പറുടെ നിയമനത്തിനായുള്ള കൂടിക്കാഴ്ച ജൂലൈ 15ന് രാവിലെ 10 മണിയിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.  

കോവിഡ്-19 ആശ്വാസ ധനസഹായം

കേരള ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് ഉപഭോക്താക്കളായ സ്ഥാപനങ്ങളില്‍ നിന്നും തൊഴിലാളികള്‍ക്കുള്ള 1000 രൂപ കൊവിഡ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.labourwelfarefund.in സന്ദര്‍ശിക്കുക.

ജില്ലാ കോര്‍ഡിനേറ്റര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എല്ലാ ജില്ലകളിലേക്കും ജില്ലാ കോഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/പബ്ലിക്ക് ഹെല്‍ത്തില്‍ ബിരുദാനന്തരബിരുദവും ഭിന്നശേഷി/ആരോഗ്യ മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 2021 മാര്‍ച്ച് 31ന് 40വയസ്സ്.  എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ www.socialsecuritymission.gov.in ല്‍ ജൂലെ 14 നകം ഓണ്‍ലൈനായി മാത്രം അപേക്ഷിക്കണം.  

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഐ ടി ഡി പി ഓഫീസ് പരിധിയിലുള്ള പേരാവൂര്‍ ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസില്‍ ഓണ്‍ലൈന്‍ സഹായി കേന്ദ്രത്തിലെ കാനന്‍ പ്രിന്റര്‍/ഫോട്ടോകോപ്പിയര്‍ മെഷിന്‍ റിപ്പയറിങ്ങിനായി അനുബന്ധ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ജൂലായ് ഏഴിന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പായി കണ്ണൂര്‍ ഐ ടി ഡി പി ഓഫീസില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0497 2700357.

date