Post Category
ഫോട്ടോ ജേർണലിസം കോഴ്സ് പ്രവേശന ഉദ്ഘാടനവും പുസ്തകപ്രകാശനവും ഇന്ന് (ജൂൺ 27)
കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ നടത്തുന്ന ഫോട്ടോജേർണലിസം പുതിയ ബാച്ച് പ്രവേശനോദ്‌ഘാടനം ഇന്ന് (27 -06 -21, ഞായർ) രാവിലെ 10ന് ഓൺലൈൻ ആയി നടക്കും. അക്കാദമി പ്രസിദ്ധീകരിക്കുന്ന ടി കെ സജീവ്കുമാറിൻറെ പത്രരൂപകൽപന എന്ന പുസ്തകത്തിൻറെ പ്രകാശനവും ഇതോടൊപ്പം നടക്കും. പുസ്തകപ്രകാശനവും പ്രവേശനോദ്ഘാടനവും പബ്ലിക് റിലേഷൻസ് ഡയറക്‌ടർ എസ് ഹരികിഷോർ നിർവഹിക്കും.
പ്രമുഖ ചലച്ചിത്ര/പരസ്യചിത്രസംവിധായകൻ വി കെ പ്രകാശ് പുസ്തകം ഏറ്റുവാങ്ങുകയും മുഖ്യപ്രഭാഷണം നിർവഹിക്കുകയും ചെയ്യും.
അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായിരിക്കും. അക്കാദമി സെക്രട്ടറി ചന്ദ്രഹാസൻ വടുതല, ഇൻസ്റ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ഡയറക്ടർ ഡോക്ടർ എം ശങ്കർ തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments