Post Category
ഇ.ആര്‍.ടി അംഗങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനം നാളെ(ജൂണ്‍ 28)
ജില്ലാ പ്ലാനിംഗ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും രൂപീകരിക്കപ്പെട്ടിട്ടുള്ള ഇ.ആര്‍.ടി(എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം)അംഗങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ ഏകദിന പരിശീലനം നാളെ(ജൂണ്‍ 28) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ നടത്തും. ദുരന്തനിവാരണ അതോറിറ്റിയും കിലയും സംയുക്തമായാണ് പരിശീലനം നടത്തുന്നത്. പ്രഥമ ശുശ്രൂഷ, മുന്നറിയിപ്പ് ടീമുകള്‍ക്ക് രാവിലെയും രക്ഷാപ്രവര്‍ത്തനം, ഒഴിപ്പിക്കല്‍, ഷെല്‍റ്റര്‍ മാനേജ്‌മെന്റ് ടീമുകള്‍ക്ക് ഉച്ചകഴിഞ്ഞും ആണ് പരിശീലനം. വിശദവിവരങ്ങള്‍ 9744008560, 8078171595, 6238599746 നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.1557/2021)
date
- Log in to post comments