Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 27-06-2021

കേരള മീഡിയ അക്കാദമി: സ്‌പോട്ട് അഡ്മിഷന്‍ ജൂണ്‍ 30 ന്

കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ്സെന്ററില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ജൂണ്‍ 30 ന് ഓണ്‍ലൈനായി നടത്തും. അഡ്മിഷന് അപേക്ഷ അയച്ച് ആദ്യ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും പുതിയതായി അപേക്ഷിക്കുന്നവര്‍ക്കും പങ്കെടുക്കാം.

തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്ന് മാസമാണ് കോഴ്സ് കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25000 രൂപയാണ് ഫീസ്. പ്ലസ് ടു വാണ് വിദ്യാഭ്യാസയോഗ്യത. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0484 2422275 , 9447225524 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

അപേക്ഷ ക്ഷണിച്ചു

കൂത്തുപറമ്പ് സഖി വണ്‍ സ്റ്റോപ് സെന്ററില്‍ സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സ്ത്രീകളായിരിക്കണം, നിയമ ബിരുദം / സോഷ്യല്‍ വര്‍ക്കിലുള്ള മാസ്റ്റര്‍ ബിരുദം, സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ തടയുന്നത് സംബന്ധിച്ച മേഖലകളില്‍ ഗവണ്‍മെന്റ്/ എന്‍ജിഒ നടത്തുന്ന പ്രോജക്ടുകളില്‍ അഡ്മിനിസ്‌ട്രേറ്റീവ് രംഗത്ത് അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയം, കൗണ്‍സിലിംഗ് രംഗത്തെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം അഭികാമ്യം എന്നിവയാണ് യോഗ്യതകള്‍. വണ്‍ സ്റ്റോപ് സെന്ററില്‍ 24 മണിക്കൂറും താമസിച്ച് ജോലി ചെയ്യാന്‍ സന്നദ്ധരാവണം. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസില്‍ ജൂലൈ അഞ്ചിന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0490 2367450

date