Skip to main content

അതിക്രമത്തിന് ഇരയായവര്‍ക്കുളള സ്വയം തൊഴില്‍ ധനസഹായം

കാക്കനാട് : അതിക്രമത്തിന് ഇരയായി ഗുരുതരമായി പരക്കേറ്റവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും സ്വയം തൊഴില്‍  ആരംഭിക്കുന്നതിനുളള സാമൂഹ്യ നീതി വകുപ്പിന്റെ  ജീവനം പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിക്കുന്നു.  മരണപ്പെട്ടവരുടെ ഭാര്യ/ഭര്‍ത്താവ്, അവിവാഹിതരായ മകന്‍/മകള്‍ എന്നിവരാണ് ആശ്രിതര്‍. കുറ്റകൃത്യം നടന്ന് അഞ്ച് വര്‍ഷത്തിനുളളിലായിരിക്കണം  അപേക്ഷ.    കുടുംബ  വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയില്‍  താഴെയായിരിക്കണം.  കാക്കനാട് സിവി  സ്റ്റേഷനില്‍  പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസിലാണ് നിശ്ചിത മാതൃകയിലുളള അപേക്ഷ നല്‍ കേണ്ടത്. അവസാന തീയതി 2021 ജൂലൈ മാസം 15.  കൂടുതല്‍  വിവരങ്ങള്‍ക്ക് 0484 – 2425249,  9207270064  എന്ന ഫോണ്‍ നമ്പറില്‍  ബന്ധപ്പെടുക

date