Post Category
മുന്‍ കുറ്റവാളികള്‍ക്കും നല്ല നടപ്പില്‍ വിട്ടയക്കപ്പെട്ടവര്‍ക്കുമുളള സ്വയം തൊഴില്‍ ധനസഹായ പദ്ധതി അപേക്ഷ ക്ഷണിക്കുന്നു
കാക്കനാട് : തടവു ശിക്ഷ അനുഭവിച്ചതിനു ശേഷം വിട്ടയക്കപെട്ട മുന്‍ കുറ്റവാളികള്‍ക്കും പ്രൊബേഷന്‍ ഓഫീസറുടെ മേല്‍ നോട്ടത്തില്‍ നല്ല നടപ്പിന് കോടതി വിട്ടയക്കപ്പെട്ട പ്രൊബേഷണര്‍മാര്‍ക്കും സ്വയം തൊഴില്‍ ആരംഭിക്കുന്നതിന് സാമൂഹ്യ നീതി വകുപ്പിന്റെ പദ്ധതിയില്‍ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുളളവരായിരിക്കണം. മുന്‍പ് ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസിലാണ് നിശ്ചിത മാതൃകയിലുളള അപേക്ഷ നല്‍ കേണ്ടത്. അവസാന തീയതി 2021 ജൂലൈ മാസം 15. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 – 2425249, 9207270064 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക
date
- Log in to post comments